Posted By Anuja Staff Editor Posted On

ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്

കാലാവസ്ഥാ വകുപ്പ് ആറ് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്. നാളെ കണ്ണൂർ, കാസർകോട് ജില്ലകള്‍ക്ക് യെല്ലോ അലർട്ട് ബാധകമാണ്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകള്‍ക്കും യെല്ലോ അലർട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.

24 മണിക്കൂറില്‍ 64.5 മില്ലി മീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. ഉച്ചയ്‌ക്ക് ഒന്നരയോടെ പ്രഖ്യാപിച്ച മഴ മുന്നറിയിപ്പിലാണ് കാലാവസ്ഥാ വകുപ്പ് ഇക്കാര്യം അറിയിച്ചത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *