ശരീരത്തില്‍ പ്രവേശിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ മരണം, ഇന്ത്യക്കാരും സൂക്ഷിക്കണം; ഇത്‌ അടുത്ത മഹാമാരിയുടെ സൂചനയോ?

കൊവിഡ് റിപ്പോർട്ട് ചെയ്തതിന് ശേഷം രണ്ട് മൂന്ന് വർഷം കനത്ത നിയന്ത്രണങ്ങളായിരുന്നു ലോകമെമ്ബാടും ഏർപ്പെടുത്തിയിരുന്നത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

ലോക്‌ഡൗണ്‍ അടക്കമുള്ള പല നിയന്ത്രണങ്ങളും വന്നു. മാസ്‌ക് ജീവിതത്തിന്റെ ഭാഗമായതോടെ മറ്റ് പല രോഗങ്ങളും കുറഞ്ഞിരുന്നു.എന്നാല്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയതിന് പിന്നാലെ ജപ്പാനില്‍ അത്യപൂർവവും മാരകവുമായ രോഗം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.

ബാ‌ക്‌ടീരിയ മൂലമാണ്‌ ഈ രോഗം ഉണ്ടാകുന്നത്. ഈ ബാക്‌ടീരിയ മനുഷ്യശരീരത്തില്‍ പ്രവേശിച്ച്‌ മാംസം ഭക്ഷിക്കുന്നു, നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ മരണം വരെ സംഭവിച്ചേക്കാമെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. സ്ട്രെപ്റ്റോകോക്കല്‍ ടോക്സിക് ഷോക് സിൻഡ്രോം (എസ്‌ടിഎസ്‌എസ്) എന്നാണ് ഈ രോഗം അറിയപ്പെടുന്നത്.

ഈ വർഷം രാജ്യത്ത് ഇതിനോടകം ആയിരത്തിലധികം കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് ജപ്പാനിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫെക്ഷ്യസ് ഡിസീസിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷവും തൊള്ളായിരത്തിലധികം പേർക്ക് ഈ രോഗം ബാധിച്ചിരുന്നു.

എന്താണ് എസ്‌ടിഎസ്‌എസ്

ഗ്രൂപ്പ് എ സ്‌ട്രെപ്‌ടോകോക്കസ് (GAS) ബാക്ടീരിയ മൂലമുണ്ടാകുന്ന ഗുരുതരമായ അണുബാധയാണ് എസ്‌ടിഎസ്‌എസ്. ശരീരത്തെ മോശമായി ബാധിക്കുന്നവിഷവസ്തുക്കളെ ബാക്ടീരിയ ഉത്പാദിപ്പിക്കുന്നു. ഇത് സന്ധി വേദന അടക്കമുള്ള ലക്ഷണങ്ങള്‍ ഉണ്ടാക്കുന്നു. ബാക്ടീരിയകള്‍ വളരെ പെട്ടെന്ന് തന്നെ മറ്റ് അവയവങ്ങളിലേക്കും വ്യാപിക്കും. ഇത് ചുരുങ്ങിയ സമയത്തിനുള്ളില്‍ പല അവയവങ്ങളും തകരാറിലാക്കുന്നു.

ആദ്യലക്ഷണങ്ങള്‍

പനി, പേശി വേദന, ഛർദ്ദി തുടങ്ങിയവയാണ് എസ്ടിഎസ്‌എസിന്റെ പ്രാരംഭം ലക്ഷണങ്ങള്‍. തുടർന്ന് രക്തസമ്മർദ്ദം, വീക്കം, ഒന്നിലധികം അവയവങ്ങളുടെ പരാജയം തുടങ്ങിയവയും ഒടുവില്‍ മരണംവരെ സംഭവിക്കുന്നു.

തുടക്കത്തില്‍ തന്നെ ചികിത്സ നല്‍കിയാല്‍പ്പോലും ഈ രോഗം മാരകമാകാൻ സാദ്ധ്യതയുണ്ടെന്നാണ് യുഎസ് സെന്റർ ഫോർ ഡിസീസ് കണ്‍ട്രോള്‍ ആൻഡ് പ്രിവൻഷന്റെ (സിഡിസി) കണക്കുകള്‍ സൂചിപ്പിക്കുന്നത്. പത്ത് പേർക്ക് രോഗം ബാധിച്ചാല്‍ മൂന്ന് പേർ മരിക്കുമെന്ന സ്ഥിതിയാണത്രേ.

രോഗം കണ്ടെത്താനായി രക്ത പരിശോധന ഉള്‍പ്പെടെയുള്ളവ നടത്തുന്നു. ബാക്ടീരിയയെ കൊല്ലാൻ ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നു. രോഗം ഗുരുതരമായാല്‍ ബാക്ടീരിയ ബാധിച്ച ടിഷ്യു നീക്കം ചെയ്യാനും കൂടുതല്‍ പ്രശ്നങ്ങള്‍ തടയാനും ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.

ജപ്പാനിലെ കണക്കുകള്‍

ജപ്പാനിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജൂണ്‍ രണ്ട് വരെ 977 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.30 ശതമാനം വരെയാണ് മരണനിരക്ക്. ജനുവരി മുതല്‍ മാർച്ച്‌ വരെയുള്ള കാലയളവില്‍ 77 പേർ രോഗം ബാധിച്ച്‌ മരിച്ചു.

കഴിഞ്ഞ വർഷം ജപ്പാനില്‍ ആകെ 947 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ വർഷം പകുതിയായപ്പോഴേക്ക് ആ കണക്കുകള്‍ മറികടന്നു. കഴിഞ്ഞ വർഷം 97 മരണങ്ങളാണ് റിപ്പോർട്ട് ചെയ‌്‌തത്.

‘മരണങ്ങളില്‍ ഭൂരിഭാഗവും പ്രാരംഭ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട് 48 മണിക്കൂറിനുള്ളില്‍ സംഭവിക്കുന്നു. കൊവിഡിന് ശേഷമുള്ള ആളുകളുടെ ദുർബലമായ രോഗപ്രതിരോധ ശേഷിയായിരിക്കാം മരണനിരക്ക് ഉയരാൻ കാരണം’ ടോക്കിയോ വിമണ്‍സ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ കെൻ കികുച്ചി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top