പ്ലസ്ടു ജയിച്ച് വിവിധ വിഷയങ്ങളില്‍ ഉന്നതപഠനത്തിനൊരുങ്ങുന്ന വിദ്യാർഥികള്‍ക്ക് സഹായകരമാകുന്ന ആർട്ടിഫിഷ്യല്‍ ഇൻറലിജൻസ്, ഡിജിറ്റല്‍ സങ്കേതങ്ങളില്‍ വെറ്ററിനറി സർവകലാശാല പരിശീലനം സംഘടിപ്പിക്കുന്നു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
ഇത്തരം സാങ്കേതികവിദ്യകള്‍ പഠനത്തിലും ഗവേഷണത്തിലും ഉപയോഗിക്കാനുള്ള പ്രായോഗിക പരിശീലനമാണ് നല്‍കുക. ജൂണ്‍ 27, 28 തീയതികളില്‍ തൃശൂർ മണ്ണുത്തി വെറ്ററിനറി കോളേജ് ക്യാംപസിലെ അക്കാദമിക് സ്റ്റാഫ് കോളേജില്‍ വച്ചാണ് പരിശീലനം. ഓണ്‍ലൈനായും പങ്കെടുക്കാം. മീഡിയ കണ്‍സല്‍ട്ടന്റ് സുനില്‍ പ്രഭാകർ ക്ലാസുകള്‍ നയിക്കും. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും ക്ലാസുകളുടെ വിഡിയോകളും ലഭിക്കും. നേരിട്ടു പങ്കെടുക്കുന്നവർക്ക് 2000 രൂപയും ഓണ്‍ലൈൻകാർക്ക് 1000 രൂപയുമാണ് ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്ബർ : 9446203839.