ഫ്ലിപ്കാർട്ട് വിദ്യാർത്ഥികൾക്കായി ബാക്ക് ടു ക്യാമ്പയിൻ അവതരിപ്പിക്കുന്നു.ജൂൺ 21 മുതൽ 27 വരെയാണ് നടക്കുന്നത്.
കാംപയിനില്‍, ലാപ്‌ടോപ്പുകള്‍, സ്മാർട്ട് വാച്ചുകള്‍, ഇയർഫോണുകള്‍, ടാബ്ലെറ്റുകള്‍, ഗെയിമിംഗ് കണ്‍സോളുകള്‍, ഹെഡ്‌ഫോണുകള്‍ എന്നിങ്ങനെ പ്രമുഖ ബ്രാൻഡുകളില്‍ നിന്നുള്ള നിരവധി ഉല്‍പ്പന്നങ്ങള്‍ മിതമായ വിലയില്‍ ഫ്ലിപ്പ്കാർട്ടില്‍ ലഭിക്കും.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
കൂടാതെ പഴയ ലാപ്‌ടോപ്പുകള്‍ക്കുള്ള ആകർഷകമായ എക്‌സ്‌ചേഞ്ച് ഡീലുകള്‍, സൂപ്പർകോയിനുകള്‍, നോ-കോസ്റ്റ് ഇഎംഐ, ക്യാഷ് ഓണ്‍ ഡെലിവറി, യുപിഐ, ക്രെഡിറ്റ്,ഡെബിറ്റ് കാർഡുകളില്‍ ഓഫറുകള്‍ എന്നിവയും ഉപഭോക്താക്കള്‍ ലഭ്യമാണ്. ലാപ്‌ടോപ്പുകള്‍ക്കും ടാബ്‌ലെറ്റുകള്‍ക്കും 6000 രൂപ വരെ അധിക സ്റ്റുഡന്റ് ഓഫറുകളും നല്‍കിയിട്ടുണ്ട്.എച്ച്‌പി, അസ്യുസ്, ഏസർ മുതലായ ബ്രാൻഡുകളുടെ ലാപ്‌ടോപ്പുകള്‍ 9990 രൂപ മുതല്‍ ലഭിക്കും. ഇത് കൂടാതെ, 45,990 രൂപ മുതല്‍ തുടങ്ങുന്ന, കാര്യക്ഷമമായ പ്രോസസറുകളും ഗ്രാഫിക്‌സ് കാർഡുകളുമുള്ള ലാപ്‌ടോപ്പുകളും ഓഫറിന്റെ ഭാഗമാണ്. 4 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള എല്‍ടിഇ ടാബ്ലെറ്റുകള്‍ വിദ്യാർത്ഥികള്‍ക്ക് 9,999 എന്ന പ്രാരംഭ വിലയില്‍ ഫ്ലിപ്പ്കാർട്ട് അവതരിപ്പിച്ചിട്ടുണ്ട്.ബോട്ട്, സോണി, ബോള്‍ട്ട് തുടങ്ങിയ മുൻനിര ബ്രാൻഡുകളുടെ നോയ്‌സ് ക്യാൻസലിംഗ് ഹെഡ്‌ഫോണുകള്‍ 1,499 രൂപ മുതലും ബൗള്‍ട്ട് ക്രൗണ്‍, ഫാസ്റ്റ്ട്രാക്ക് റിവോള്‍ട്ട് എഫ്‌എസ്1 പ്രോ, നോയ്‌സ് ഐക്കണ്‍ 2, ഫയർ ബോള്‍ട്ട് ഡ്രീം എന്നി സ്മാർട്ട് വാച്ചുകള്‍ 1299 രൂപ മുതലും ഫ്ലിപ്‌കാർട്ട് ബാക്ക് ടു കാമ്ബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.