ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. ഹജ്ജിന് എത്തിയ 550 ലേറെ തീർത്ഥാടകർ മരണത്തിന് കീഴടങ്ങി.
കുറഞ്ഞത് 323 ഈജിപ്ത് പൗരന്മാര്‍ മരിച്ചതായാണ് വിവരം. എന്നാല്‍ കണക്കില്‍പെടാത്ത നിരവധി പേര്‍ മരണത്തിന് കീഴടങ്ങിയിരിക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
ആള്‍ക്കൂട്ടത്തിനിടയില്‍ പെട്ട് മരിച്ചവരുമുണ്ടെന്ന് ഈജിപ്ഷ്യന്‍ പ്രതിനിധി പറഞ്ഞു. മക്കയിലെ അല്‍-മുഐസെം പ്രദേശത്തെ ആശുപത്രി നിന്ന് ലഭിച്ച കണക്കിത്. 60ഓളം ജോര്‍ദാന്‍ പൗരന്മാര്‍ക്കും ജീവന്‍ നഷ്ടമായി. വിവിധ രാജ്യങ്ങളില്‍ നിന്നായി ഇതുവരെ 577 പേരാണ് മരിച്ചത്.കൊടും ചൂട് തീര്‍ത്ഥാടകരെ വലയ്ക്കുകയാണ്. 51.8 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഇന്നലെ മക്കയില്‍ രേഖപ്പെടുത്തിയതെന്ന് സൗദി അറിയിച്ചു. 2,000ത്തിലേറെ പേരെ ചൂട് കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്ന് സൗദി അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ഞായറാഴ്ച മുതല്‍ ഈ കണക്ക് സൗദി ഭരണകൂടം അപ്‌ഡേറ്റ് ചെയ്യുന്നില്ല. ഇതും ആശങ്കയ്ക്ക് ഇടയാക്കുന്നു.ഹജ്ജ് ചടങ്ങില്‍ പങ്കെടുക്കാന്‍ മണിക്കൂറുകളോളമാണ് തീര്‍ത്ഥാടകര്‍ പൊരിവെയിലത്ത് നില്‍ക്കുന്നത്. ഈ വര്‍ഷം 1.8 ദശലക്ഷം തീര്‍ത്ഥാടകര്‍ ഹജ്ജില്‍ പങ്കെടുത്തു, അതില്‍ 1.6 ദശലക്ഷം പേര്‍ വിദേശത്ത് നിന്നുള്ളവരാണെന്ന് സൗദി അധികൃതര്‍ അറിയിച്ചു. ഇതിന് പുറമേ പതിനായിരക്കണക്കിന് പേരാണ് രജിസ്റ്റര്‍ ചെയ്യാതെ ഹജ്ജിനെത്തുന്നത്.