Posted By Anuja Staff Editor Posted On

ആദായ നിരക്ക് നികുതികളിൽ ഇളവ് അനുവദിക്കുമോ? കാണാം വിശദാംശങ്ങൾ

നികുതിയിളവ് എന്നാവശ്യം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ തന്നെ ധനമന്ത്രി പരിഗണിച്ചേക്കും.10 ലക്ഷം രൂപ വാർഷിക വരുമാനമുള്ള വ്യക്തികളുടെ ആദായനികുതി നിരക്ക് കുറയ്ക്കുന്ന കാര്യം പരിഗണിക്കും എന്നാണ് റിപ്പോർട്ട്.പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവർക്ക് മാത്രമാണ് ഈ മാറ്റങ്ങള്‍ ബാധകമാകൂ എന്നും സൂചനയുണ്ട്.

ആദായനികുതി ദായകർ ഇത് വലിയ ആശ്വാസം നല്‍കുന്ന പ്രഖ്യാപനം ആയിരിക്കും.. ഇതിനുപുറമേ നികുതി ഈടാക്കുന്നതിനുള്ള വരുമാനപരിധി മൂന്നുലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തും എന്നും വാർത്തകള്‍ പുറത്തുവരുന്നു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

2024-25 ലെ കേന്ദ്ര ബജറ്റ് ജൂലൈ മൂന്നാം വാരത്തില്‍ പാർലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. ധനമന്ത്രി തന്റെ തുടർച്ചയായ ഏഴാം ബജറ്റാണ് അവതരിപ്പിക്കാനിരിക്കുന്നത്. തിരഞ്ഞെടുപ്പ് വർഷമായതിനാല്‍ ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ 2024-2025 ലെ ഇടക്കാല ബജറ്റ് അവതരിപ്പിച്ചിരുന്നു.

നികുതിദായകരുടെ മേലുള്ള ഭാരംനികുതിദായകരുടെ മേലുള്ള ഭാരം ലഘൂകരിക്കാനും ഉപഭോഗം ഉത്തേജിപ്പിക്കാനും ഇളവ് സഹായിക്കും. സാമ്ബത്തിക സാഹചര്യങ്ങള്‍, സർക്കാർ മുൻഗണനകള്‍, വരുമാന പരിഗണനകള്‍, രാഷ്ട്രീയ ഘടകങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ ആശ്രയിച്ചായിരിക്കും ആദായനികുതി ഇളവ് പരിധിയില്‍ മാറ്റം വരുത്തുക. പുതിയ നികുതി വ്യവസ്ഥ സ്വീകരിക്കുന്നതിന് നികുതിദായകരെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നതിനാല്‍, 80 സിയില്‍ മാറ്റം വരുത്താനും സാധ്യതയുണ്ട്. പണപ്പെരുപ്പ നിരക്ക് ഉയരുന്നുണ്ടെങ്കിലും 2014 മുതല്‍ സെക്ഷൻ 80 സി പരിധി മാറ്റമില്ലാതെ തുടരുകയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *