രാഹുല്‍ ഗാന്ധി ഒഴിയുന്നതോടെ ഒഴിവുവരുന്ന മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ സഹോദരിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കയെ മത്സരിപ്പിക്കാനാണ് പാർട്ടി തീരുമാനം. മമതാ ബാനർജി വയനാട് ലോക്സഭാ ഹലോ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയുടെ പ്രചരണത്തിനായി എത്തിയേക്കുമെന്ന് സൂചന.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
വ്യാഴാഴ്ച കൊല്‍ക്കത്തയില്‍ മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരവും മമതയും കൂടിക്കാഴ്ച നടത്തിയിരുന്നു. മമത വയനാട്ടിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ പാർട്ടി നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വർഷങ്ങളായി രാഷ്ട്രീയത്തില്‍ സജീവമാണെങ്കിലും പ്രിയങ്ക തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ താല്പര്യം കാണിച്ചിരുന്നില്ല. ഒടുവില്‍ രാഹുല്‍ ഒഴിയുന്ന വയനാട് മണ്ഡലത്തിലൂടെ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങാൻ തീരുമാനിക്കുകയായിരുന്നു.
ഓരോ തെരഞ്ഞെടുപ്പ് വരുമ്ബോഴും അമേത്തി, റായ്ബറേലി, വാരാണസി മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാർഥിത്വവുമായി ബന്ധപെട്ട് പ്രിയങ്കയുടെ പേര് ഉയർന്നുവരുന്നത് പതിവാണ്. മാതാവ് സോണിയ ഗാന്ധി ഇത്തവണ ഒഴിഞ്ഞ റായ്ബറേലി മണ്ഡലത്തിലും പ്രിയങ്കയുടെ പേര് ഉയർന്നുകേട്ടിരുന്നു. എന്നാല്‍, വയനാടിനു പുറമെ കോണ്‍ഗ്രസ് ശക്തികേന്ദ്രമായ റായ്ബറേലിയിലും രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.
രണ്ടു മണ്ഡലങ്ങളിലും മൂന്നര ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ജയിച്ചുകയറിയത്. റായ്ബറേലി നിലനിർത്തുകയും വയനാട് മണ്ഡലം രാഹുല്‍ ഒഴിയുമെന്നും നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. രാഹുലിനു പകരം വയനാട്ടില്‍ ആരു മത്സരിക്കാനെത്തുമെന്ന ആകാംക്ഷയിലായിരുന്നു പാർട്ടി പ്രവർത്തകർ. ഒടുവില്‍ പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നുവെന്ന പ്രഖ്യാപനം വന്നതോടെ വയനാട്ടിലെ പാർട്ടി പ്രവർത്തകരും ആവേശത്തിലാണ്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ തൃണമൂല്‍ ഒറ്റക്കാണ് മത്സരിച്ചതെങ്കിലും ദേശീയതലത്തില്‍ അവർ ഇൻഡ്യ മുന്നണിക്കൊപ്പമാണ്. മമതയുടെ കടുത്ത വിമര്‍ശകനായ അധീര്‍ രഞ്ജൻ ചൗധരി ബംഗാളില്‍ ഇടതുപക്ഷത്തോടൊപ്പം സഖ്യമുണ്ടാക്കുന്നതിലായിരുന്നു കൂടുതല്‍ മുന്‍ഗണന നല്‍കിയിരുന്നത്. മുര്‍ഷിദാബാദിലെ ബഹറാംപുര്‍ മണ്ഡലത്തില്‍നിന്ന് അഞ്ചു തവണ എം.പിയായിട്ടുള്ള അധീര്‍ ചൗധരി ഇത്തവണ തൃണമൂല്‍ സ്ഥാനാര്‍ഥിയും ക്രിക്കറ്റ് താരവുമായ യൂസുഫ് പത്താനോട് പരാജയപ്പെട്ടിരുന്നു.
‘വയനാട് മണ്ഡലത്തെ പ്രതിനിധീകരിക്കാൻ അവസരം കിട്ടുന്നതില്‍ അതിയായ സന്തോഷത്തിലാണ്. രാഹുലിന്റെ അഭാവം ഒരിക്കലും വയനാട്ടുകാരെ അറിയിക്കില്ല. 20 വർഷമായി റായ്ബറേലിയില്‍ പ്രവർത്തിക്കുന്നതിനാല്‍ മണ്ഡലവുമായി നല്ല ബന്ധമാണ്, ഈ ബന്ധം ഒരിക്കലും തകരില്ല’ – എന്നാണ് പ്രിയങ്ക ആദ്യമായി പ്രതികരിച്ചത്.