മാനന്തവാടി എംഎല്‍എയാണ് ഒ ആര്‍ കേളു. ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. സര്‍ക്കാര്‍ ആവശ്യപ്പെട്ട സമയം ഗവര്‍ണര്‍ അംഗീകരിക്കുകയായിരുന്നു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
കെ രാധാകൃഷ്ണന്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മന്ത്രിസ്ഥാനം രാജിവെച്ചതോടെയാണ് ഒ ആര്‍ കേളു മന്ത്രിയായി ചുമതലയേല്‍ക്കുന്നത്.
സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമെന്നതും ആദിവാസി ക്ഷേമസമിതി നേതാവെന്നതുമാണ് മന്ത്രിസ്ഥാനത്തേക്ക് പരി?ഗണിക്കുന്നതിന് കേളുവിന് അനുകൂലമായ ഘടകങ്ങള്‍. സംസ്ഥാന കമ്മിറ്റി അംഗത്വമുളള മറ്റ് ദളിത് എംഎല്‍എമാ!ര്‍ സിപിഐഎമ്മിലില്ല. ആദിവാസി വിഭാഗത്തില്‍ നിന്നുളള നേതാവാണ് കേളു.