ഇന്ന് കേരളത്തിലെ വള്ളംകളികളുടെ സീസണ് ആരംഭിക്കുന്നു
കേരളത്തിലെ വള്ളംകളി സീസൺക്ക് തുടക്കം കുറിക്കുന്ന ചമ്ബക്കുളം മൂലം വള്ളംകളി ഇന്ന് പമ്പയാറ്റിൽ നടക്കും. ഉച്ചയ്ക്ക് ശേഷമാണ് പമ്പയാറ്റിൽ മത്സര വള്ളംകളി ആരംഭിക്കുന്നത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
മത്സരത്തിൽ 6 ചുണ്ടൻവള്ളങ്ങൾ ഉൾപ്പെടെ നിരവധി ചെറുവള്ളങ്ങളും പങ്കെടുത്ത് മത്സരിക്കും. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിന്റെ ഭാഗമായാണ് ഈ വള്ളംകളി.
കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വള്ളംകളിയുടെ സുഗമമായ നടത്തിപ്പിനായി 400-ലധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കൊടിക്കുന്നിൽ സുരേഷ് വള്ളംകളി മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും.
Comments (0)