സീറോ ബാലൻസുള്ള വാലറ്റുകൾ അടയ്ക്കുമെന്ന് പേടിഎം പേയ്‌മെന്റ് ബാങ്ക് അറിയിച്ചു. ഒരു വർഷമായി ഇടപാടുകളില്ലാത്ത വാലറ്റുകളാണ് 2024 ജൂലൈ 20-നു അടച്ചുപൂട്ടുന്നത്. ഈ അക്കൗണ്ടുകളുടെ ഉടമകൾക്ക് പേടിഎം മുന്നറിയിപ്പ് നൽകും.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ഇത് നിലവിലുള്ള ബാലൻസ് ബാധിക്കില്ല. 2024 മാർച്ച് മുതൽ നിയമ ലംഘനങ്ങളും റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതുമൂലം ആർബിഐ പേടിഎമ്മിനോട് ബാങ്കിംഗ് സേവനങ്ങൾ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. യുപിഐ സേവനങ്ങൾ നൽകുന്നതിനായി നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ പേടിഎമ്മിന് അനുമതി നൽകിയിട്ടുണ്ട്. നിലവിലുള്ള ബാലൻസുകൾ തടസ്സമില്ലാതെ പിൻവലിക്കാവുന്നതാണ്.