കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

കേരളത്തില്‍ ഇന്ന് കനത്ത മഴ തുടരും. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലനില്‍ക്കുന്നു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദപാത്തിയുടെ സ്വാധീനത്തില്‍ കാലവര്‍ഷക്കാറ്റ് ശക്തിപ്രാപിക്കാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒഡീഷ, ഛത്തീസ്ഗഡ് പ്രദേശങ്ങളില്‍ ചക്രവാത ചുഴിയും നിലനില്‍ക്കുന്നു.

ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും ഇടിമിന്നലും ഉണ്ടാകും. കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധന വിലക്കും മലയോര തീരദേശ മേഖലകളില്‍ ജാഗ്രതാ നിര്‍ദ്ദേശവും തുടരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top