കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജിവച്ചതിനെ തുടർന്ന് രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിലെ പുതിയ മന്ത്രിയായി ഒ ആർ കേളു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
പട്ടികജാതി-പട്ടികവർഗ ക്ഷേമ മന്ത്രിയായി കേളു ചുമതലയേൽക്കും.രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ 500 പേർ പങ്കെടുക്കും. വയനാട്ടിൽ നിന്നുള്ള ആദ്യ സി.പി.എം മന്ത്രിയാണ് കേളു, പിണറായി മന്ത്രിസഭയിലെ ജില്ലയിലെ ആദ്യ മന്ത്രി സാന്നിധ്യമാണ് കേളു. പി കെ ജയലക്ഷ്മിക്ക് പിന്നാലെ സംസ്ഥാന മന്ത്രിസഭയിലെ രണ്ടാമത്തെ ആദിവാസി പ്രതിനിധി കൂടിയാണ് അദ്ദേഹം.ദേവസ്വത്തെ ഉൾപ്പെടുത്താതെ പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പ് മാത്രം കേളുവിന് നൽകാനുള്ള തീരുമാനമാണ് വിവാദമായത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തീരുമാനത്തെ വിമർശിച്ചു. നേരത്തെ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വിഎൻ വാസവനും പാർലമെൻ്ററി കാര്യ വകുപ്പ് എം ബി രാജേഷിനുമാണ് നൽകിയത്.