പൂതാടി പഞ്ചായത്തിൽ ജനവാസകേന്ദ്രങ്ങളിലിറങ്ങിയ കടുവയെ പിടികൂടുന്നതിൻ്റെ ഭാഗമായി പൂതാടി ഗ്രാമ പഞ്ചായത്ത് 2, 16, 19 വാർഡുകളിൽ അഡീഷണൽ ഡിസ്ടിക്റ്റ് മജിസ്ട്രേറ്റ് കെ. ദേവകി ജൂൺ 24 വരെ നിരോധനാജ്ഞ പുറപ്പെടുവിച്ച് ഉത്തരവായി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
സി.ആർ.പി.സി 144 പ്രകാരമാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയത്. നിയന്ത്രണ പരിധിയിൽ ആളുകളുടെ സംഘം ചേരൽ കർശനമായി നിരോധിച്ചു. ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് നടപടി. ഈ പ്രദേശങ്ങളിൽ ജനങ്ങൾ രാത്രി അതീവ ജാഗ്രത പാലിക്കണം. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കും.