ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പുനരുപയോഗ ബഹിരാകാശ വിക്ഷേപണ വാഹനം പുഷ്പക് വിജയകരമായി വിക്ഷേപിച്ചു. റിയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ (RLV) എന്നറിയപ്പെടുന്ന ഈ പുനരുപയോഗ വിക്ഷേപണ വാഹനം പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചതാണ്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
കർണാടകയിലെ ചിത്രദുര്‍ഗയിലെ നോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ വച്ചാണ് പരീക്ഷണം പൂർത്തിയാക്കിയത്. ഇത് വിക്ഷേപണ വാഹനത്തിന്റെ മൂന്നാമത്തെ വിജയകരമായ പരീക്ഷണമാണ്.
അമേരിക്കയുടെ സ്പേസ് ഷട്ടിലിനോട് സാമ്യമുള്ള, പക്ഷേ ചെറുതായ പുനരുപയോഗ വിക്ഷേപണ വാഹനമാണ് ഐഎസ്ആർഒ വികസിപ്പിച്ചത്. ഇന്ത്യൻ എയർഫോഴ്സിന്റെ ഹെലികോപ്റ്ററിൽ നിന്നാണ് പുഷ്പകിനെ വേർപെടുത്തി വിട്ടത്. റൺവെയിൽ നിന്ന് ഏകദേശം നാലര കിലോമീറ്റർ ഉയരത്തിൽ നിന്ന് പുഷ്പകിനെ വേർപെടുത്തി താഴേക്ക് വിട്ടു. മണിക്കൂറിൽ 320 കിലോമീറ്റർ വേഗത്തിൽ പുഷ്പക് റൺവെയിൽ തൊട്ടു, തുടർന്ന് വേഗം കുറച്ചു.