വയനാട്: കേണിച്ചിറയിൽ ഭീതി പരത്തിയ കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. പുലര്‍ച്ചെ രണ്ട് പശുക്കളെ കൊന്നതിനുശേഷം, കടുവ വീണ്ടും തൊഴുത്തില്‍ എത്തുകയായിരുന്നു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
രാത്രി ഒൻപത് മണിയോടെയാണ് കടുവ എത്തിയത്. പ്രദേശത്ത് കടുവയെ വീഴ്ത്തുന്നതിനായി വനംവകുപ്പ് പിടികൂടാനുള്ള കൂട് സ്ഥാപിച്ചിരുന്നു. പശുവിന്റെ ജഡവുമായി കൂട് സ്ഥാപിച്ച്, അതില്‍ അടച്ച് കടുവയെ പിടികൂടുകയായിരുന്നു.
വയനാട് തോൽപ്പെട്ടി 17 എന്ന വനംവകുപ്പിന്റെ ഡാറ്റാബേസില്‍ ഉള്‍പ്പെട്ട കടുവയാണ് കുടുങ്ങിയത്. കടുവയ്ക്ക് അവശതകള്‍ ഉള്ളതായാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം.