നീറ്റ് (NEET) ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ബീഹാർ പൊലീസ് നിർണായക തെളിവ് സിബിഐ അന്വേഷണ സംഘത്തിന് കൈമാറി. 68 ചോദ്യപേപ്പർ കത്തിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ജാർഖണ്ഡിലെ ഒയാസിസ് സ്കൂൾ എന്ന കേന്ദ്രത്തിലെ ചോദ്യപേപ്പറുകളാണ് ചോർന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച തെളിവുകൾ സിബിഐയ്ക്ക് കൈമാറിയതായി ബീഹാർ പൊലീസ് അറിയിച്ചു.
സിബിഐ നിലവിൽ നീറ്റ് യു.ജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ഹസാരിബാഗിലെ പരീക്ഷാ കേന്ദ്രമായ സ്കൂളിൽ നിന്ന് ബിഹാറിലേക്ക് ചോദ്യപേപ്പർ ചോർന്നതായാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.
ഈ കേസിൽ പങ്കാളിയായ ഒരു അധ്യാപകനടക്കം ചിലരെ ചോദ്യം ചെയ്യലിനായി സിബിഐ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.