Posted By Anuja Staff Editor Posted On

കെഎസ്‌ആര്‍ടിസിയുടെ ഡ്രൈവിംഗ് സ്കൂളുകള്‍ക്ക് ഇന്ന് തുടക്കം

കേരള സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെഎസ്‌ആര്‍ടിസി) യുടെ ഡ്രൈവിംഗ് സ്കൂളുകള്‍ ഇന്ന് പ്രവര്‍ത്തനം ആരംഭിക്കുന്നു. പുതുതായി ആരംഭിക്കുന്ന ഡ്രൈവിംഗ് സ്കൂളിന്‍റെയും സോളാര്‍ പവർ പാനലിന്‍റെയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ആനയറ കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ അധ്യക്ഷത വഹിക്കും.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

കുറഞ്ഞ ചെലവില്‍ ഉന്നത നിലവാരത്തിലുള്ള ഡ്രൈവിംഗ് പരിശീലനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്‌ആര്‍ടിസിയുടെ പുതിയ സംരംഭം. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തെ ചൊല്ലി ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളും സര്‍ക്കാരും തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെയാണ് കെഎസ്‌ആര്‍ടിസിയുടെ ഈ നീക്കം.

കടകംപള്ളി സുരേന്ദ്രൻ എം എല്‍ എ, മേയർ ആര്യാ രാജേന്ദ്രൻ, ഉദ്യോഗസ്ഥർ, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുക്കും. വിവിധ ഡിപ്പോകളില്‍ ആധുനിക സംവിധാനങ്ങളോടെയാണ് കെഎസ്‌ആര്‍ടിസിയുടെ ഡ്രൈവിംഗ് സ്കൂളുകള്‍ ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ 23 കേന്ദ്രങ്ങളിലാണ് കെഎസ്യാര്‍ടിസിയുടെ കീഴില്‍ ഡ്രൈവിംഗ് സ്കൂള്‍ തുടങ്ങുന്നത്.

മിതമായ നിരക്കില്‍ മികച്ച നിലവാരത്തിലുള്ള ഡ്രൈവിംഗ് പരിശീലനം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഡ്രൈവിംഗ് സ്കൂളുകള്‍ ആരംഭിക്കുന്നത്. കെഎസ്‌ആര്‍ടിസിയിലെ വിദഗ്ധരായ ഇൻസ്ട്രക്ടർമാരുടെ സേവനം ഡ്രൈവിംഗ് സ്‌കൂളുകള്‍ക്കായി വിനിയോഗിക്കും. ദേശീയ അന്തർദ്ദേശീയ നിലവാരത്തിലുള്ള ലൈറ്റ് മോട്ടോർ ഡ്രൈവിംഗ് പരിശീലനം ഈ കേന്ദ്രങ്ങളില്‍ ലഭ്യമാക്കാനാണ് ലക്ഷ്യം.

ആധുനിക സംവിധാനങ്ങളോടെ ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകളില്‍ കെഎസ്യാര്‍ടിസി ഡ്രൈവർമാർക്ക് അധിക പരിശീലനം നല്‍കുന്നതടക്കമുള്ള കാര്യങ്ങളും പരിഗണിക്കുമെന്ന് അധികൃതർ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *