കുടുംബശ്രീയില്‍ നിയമനം

കുടുംബശ്രീ ജില്ലാ മിഷൻ ജില്ലയിൽ അഞ്ച് ഇന്റഗ്രേറ്റഡ് ഫാമിങ് ക്ലസ്റ്ററുകൾ (ഐ.എഫ്.സി) ആരംഭിക്കുന്നതിന്റെ ഭാഗമായി ക്ലസ്റ്റർ ലെവൽ ഐ.എഫ്.സി ആങ്കർ, സീനിയർ സിആർപി തസ്തികകളിലേക്ക് നിയമനം നടത്തുന്നു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

40 വയസ് അധികരിക്കാത്ത കുടുംബശ്രീ/ഓക്സിലറി/കുടുംബാംഗങ്ങളായ സ്ത്രീകൾക്ക് അപേക്ഷിക്കാം. വെള്ളമുണ്ട, മുട്ടിൽ, നൂൽപ്പുഴ, പടിഞ്ഞാറത്തറ, പനമരം ക്ലസ്റ്ററുകളിലേക്കാണ് നിയമനം.

യോഗ്യത:

  • ഐ.എഫ്.സി ആങ്കർ: ഡിഗ്രി/ഡിപ്ലോമ അഗ്രികൾച്ചർ/എലൈഡ് സയൻസസ്, ഒരു വർഷത്തെ പ്രവൃത്തിപരിചയം.
  • സീനിയർ സിആർപി: കൃഷി സഖി/പശുസഖി/അഗ്രി സിആർപി ആയി രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.

അപേക്ഷ:

താത്പര്യമുള്ളവർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, യോഗ്യത, പ്രവൃത്തിപരിചയം, കുടുംബശ്രീ അംഗത്വം, ഐഡന്റിറ്റി തെളിയിക്കുന്ന രേഖകളുടെ പകർപ്പുമായി ജൂലൈ 20നകം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക്:

  • ഫോൺ: 04936-299370, 9562418441

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top