സിലിണ്ടർ യഥാർത്ഥ ഉപഭോക്താവിന്റെ കൈയിലാണെന്നുറപ്പിക്കാൻ ഗ്യാസ് കണക്ഷൻ മസ്റ്ററിംഗ് (ഇ.കെ.വൈ.സി അപ്‌ഡേഷൻ) നിർബന്ധമാക്കുന്നതിന് കേന്ദ്ര സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോവുന്നു. ഇതിന്റെ അവസാന തീയതി ഉടൻ പ്രഖ്യാപിച്ചേക്കും. മസ്റ്ററിംഗ് നടത്താത്തവർക്ക് സിലണ്ടർ ബുക്ക് ചെയ്യാനാവാത്ത സാഹചര്യം വരും.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയിലുള്ളവർക്കാണ് അപ്‌ഡേഷൻ നിർബന്ധമാണെന്ന ധാരണയിൽ തുടങ്ങി, വിതരണ കമ്പനികൾ ഇപ്പോള്‍ എല്ലാവർക്കും ഇത് നിർബന്ധമാക്കുന്നുണ്ട്. മസ്റ്ററിംഗ് ആരംഭിച്ച് രണ്ടു മാസം പിന്നിട്ടിട്ടും പല ഉപഭോക്താക്കളും മടിച്ചു നിൽക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
മസ്റ്ററിംഗ് എങ്ങനെ?
- ആധാർ കാർഡ്, ഗ്യാസ് കണക്ഷൻ ബുക്ക് എന്നിവയുമായി ഏജൻസിയിലെത്തുക.
- ബയോമെട്രിക് പഞ്ചിംഗ് സംവിധാനമടക്കം ഏർപ്പെടുത്തിയിട്ടുണ്ട്.
- രജിസ്റ്റർ ചെയ്ത മൊബൈലിലേക്ക് ഇ.കെ.വൈ.സി അപ്ഡേറ്റായെന്ന് സന്ദേശമെത്തും.
- വിതരണ കമ്പനികളുടെ ആപ്പിലൂടെയും മസ്റ്ററിംഗ് നടത്താം.
- കമ്ബനികളുടെ ആപ്പും ആധാർ ഫേസ് റെക്കഗ്നിഷൻ ആപ്പും ഡൗൺലോഡ് ചെയ്യുക.
- കണക്ഷൻ മാറ്റാനും മസ്റ്ററിംഗ് നടപടികൾ ഉണ്ട്.
കണക്ഷൻ ഉടമ കിടപ്പു രോഗിയോ സമാന സാഹചര്യത്തിലോ ആണെങ്കില്‍ അതേ റേഷൻ കാർഡിൽ ഉൾപ്പെട്ട മറ്റൊരാൾക്ക് മസ്റ്ററിംഗ് നടത്താം. ഇതിനായി അയാളുടെ പേരിലേക്ക് കണക്ഷൻ മാറ്റണം.
“മസ്റ്ററിംഗ് വേഗത്തിലാക്കാൻ ക്യാമ്ബുകൾ ഉൾപ്പെടെ നടത്തുന്നുണ്ട്,” – ഇൻഡേൻ ഗ്യാസ് അധികൃതർ. “ഇ.കെ.വൈ.സി അപ്‌ഡേഷൻ നടപടികൾ വേഗത്തിലാക്കാൻ ഏജൻസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്,” – ഭാരത് ഗ്യാസ് സ്റ്റേറ്റ് ഹെഡ് ഓഫീസ്.