സാങ്കേതിക സർവകലാശാല (കെ.ടി.യു) വിവിധ കോഴ്സുകളിലെ (ബി.ടെക്, ബി.ആർക്, ബി.എച്ച്.എം.സി.ടി, ബി.ഡെസ്) വിജയികളെ ഇനിമുതൽ പോർട്ടല്‍ വഴി ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. പരീക്ഷാഫലപ്രഖ്യാപനത്തോടൊപ്പം തന്നെ പ്രൊവിഷണല്‍ സർട്ടിഫിക്കറ്റുകളും ഗ്രേഡ് കാർഡുകളും ഡിജിറ്റല്‍ മാതൃകയില്‍ പരീക്ഷാ കോണ്‍ട്രോളറുടെ ഇ-ഒപ്പോടെ വിദ്യാർഥികളുടെ പോർട്ടലില്‍ ലഭ്യമാക്കും.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
വിദ്യാർഥികള്‍ക്ക് സ്വന്തം പോർട്ടലില്‍ നിന്നും ഈ ഡിജിറ്റല്‍ സർട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ബിരുദ സർട്ടിഫിക്കറ്റിനുള്ള അപേക്ഷകള്‍ ജൂണ്‍ 28 മുതല്‍ സ്വീകരിച്ചുതുടങ്ങും. കൂടാതെ, സർട്ടിഫിക്കറ്റുകള്‍ ഡിജിറ്റല്‍ രൂപത്തില്‍ ഡിജി ലോക്കറിലൂടെയും ലഭ്യമാകും.
ഈ പുതിയ സാങ്കേതിക പരിവർത്തനം വിദ്യാർത്ഥികൾക്ക് അവരുടെ സർട്ടിഫിക്കറ്റുകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും സമയബന്ധിതമായ സേവനം ഉറപ്പാക്കുന്നതിനും ഏറെ സഹായകമാകും.