ആറുദിവസത്തെ തുടർച്ചയായ വില ഇടിവിന് ശേഷം, ഇന്ന് സ്വര്‍ണവിലയില്‍ വർധനവ് കാണാം. 320 രൂപയുടെ വർധനവോടെ സ്വര്‍ണവില 53,000 രൂപയ്ക്കടുത്തേക്ക് അടുക്കുകയാണ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,920 രൂപയായി ഉയർന്നിരിക്കുകയാണ്, ഗ്രാമിന് 60 രൂപയുടെ വർധനവ് അനുഭവപ്പെട്ടു, 6615 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ പുതിയ വില.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ആറുദിവസം കൊണ്ട് ആയിരത്തിലധികം രൂപ കുറഞ്ഞ ശേഷം, സ്വര്‍ണവില ഇന്നാണ് ഉയർന്നത്. കഴിഞ്ഞ മാസം 20ന് സ്വര്‍ണവില 55,120 രൂപയായി റെക്കോര്‍ഡ് ഉയരത്തില്‍ എത്തി. തുടര്‍ന്ന്, നാല് ദിവസത്തിനുള്ളില്‍ പവന് 2000 രൂപ കുറഞ്ഞ ശേഷം സ്വര്‍ണവിലയില്‍ അല്പം മാറ്റം ഉണ്ടാവുകയും, പിന്നെ സ്ഥിതി നിലനിര്‍ത്തുകയും ചെയ്തു. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രധാനമായും പ്രതിഫലിക്കുന്നത്.