ജില്ലയില്‍ കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ ക്വാറികളും, വീട് നിര്‍മ്മാണം പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും യന്ത്ര സഹായത്തോടെ മണ്ണെടുക്കലിനും ഏര്‍പ്പെടുത്തിയ നിരോധനം ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ച് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ഉത്തരവിട്ടു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുഴകളിലും തോടുകളിലും അടിഞ്ഞുകൂടിയ എക്കലുകള്‍ നീക്കം ചെയ്യുന്നതിനും, ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ മണ്ണ് നീക്കം ചെയ്യുന്നതിനും ഈ നിരോധനം ബാധകമല്ലെന്ന് കളക്ടർ അറിയിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN