വിഴിഞ്ഞത്തെ തിരമാലകളിൽ നിന്നു വൈദ്യുതി ഉത്പാദിപ്പിക്കാൻ ഇസ്രയേൽ കമ്പനി എത്തുന്നു. ഇക്കോ വേവ് പവർ ഗ്ലോബൽ എന്ന കമ്പനിയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ പുലിമുട്ടിൽ ഫ്ലോട്ടറുകൾ സ്ഥാപിച്ച് തിരമാലകളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്‌ള പദ്ധതിയുമായി എത്തിയിരിക്കുന്നത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
അദാനി തുറമുഖ അധികൃതരുമായി ഇതുസംബന്ധിച്ച പ്രാഥമിക ചർച്ചകൾ ടെൽ അവീവ് ആസ്ഥാനമായ കമ്പനി നടത്തിയതായി അറിയിച്ചു. സ്വന്തം സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇക്കോ വേവ് പവർ ഗ്ലോബൽ കമ്പനി വിഴിഞ്ഞത്ത് ഈ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്. ലോക ഊർജ കൗൺസിലിന്റെ കണക്കു പ്രകാരം, ലോകത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ഇരട്ടിയിലേറെ തിരമാലകളുടെ ശക്തിയിൽനിന്ന് ഉത്പാദിപ്പിക്കാനാകും.