പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ കോളേജ് അധികൃതര്‍ക്ക് ജാഗ്രതക്കുറവുണ്ടായെന്നു അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ. മുന്‍ ഡീന്‍ എം.കെ. നാരായണനും മുന്‍ അസിസ്റ്റന്റ് വാഡന്‍ പ്രൊഫസര്‍ കാന്തനാഥനും ജാഗ്രതക്കുറവുണ്ടായിരുന്നുവെന്ന് കമ്മീഷന്‍ കണ്ടെത്തി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് വൈസ് ചാന്‍സലറിന് കൈമാറി. ഡീന്‍ എം.കെ. നാരായണന്‍ വിഷയത്തില്‍ കൃത്യമായി ഇടപെട്ടില്ലെന്നും അസിസ്റ്റന്റ് വാഡന്‍ ഹോസ്റ്റലിലെ സാഹചര്യങ്ങളെ സംബന്ധിച്ച് ശ്രദ്ധ ചെലുത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചു. ഇരുവരും നിലവില്‍ സസ്‌പെന്‍ഷനിലാണ്.
സിദ്ധാര്‍ത്ഥന്‍ പൂക്കോട് ക്യാമ്പസില്‍ വച്ച് ആള്‍ക്കൂട്ട വിചാരണയ്ക്കും ക്രൂര മര്‍ദനത്തിനും ഇരയായതിനെ തുടര്‍ന്ന് ചുമതലയുള്ള ഡീനും ഹോസ്റ്റല്‍ ചുമതലയുള്ള അസിസ്റ്റന്റ് വാഡനും പരാജയപ്പെട്ടു എന്ന നിലപാടില്‍ സര്‍വകലാശാല ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.