വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ‘ബോ ചെ ടി’ നറുക്കെടുപ്പ് നിയമലംഘനമാണെന്ന് ആരോപിച്ച് സര്‍ക്കാര്‍ നടപടിയെടുക്കുന്നു. ലോട്ടറി വകുപ്പ് പൊലീസിന് നല്‍കിയ പരാതിയില്‍ ബോ ചെ നറുക്കെടുപ്പിന്റെ അനധികൃതതയെപ്പറ്റി വ്യക്തമാക്കിയിട്ടുണ്ട്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ലോട്ടറി ഡയറക്ടറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അടൂര്‍ പന്നിവിഴ വാലത്ത് ഷിനോ കുഞ്ഞുമോന്റെ ഏജന്‍സിയുടെ ലൈസന്‍സ് സസ്പെന്റ് ചെയ്തു. വെട്ടിചായപ്പൊടി പാക്കറ്റുകളോടൊപ്പം സമ്മാനക്കൂപ്പണുകള്‍ വിതരണം ചെയ്ത സംഭവത്തില്‍ ബോബി ചെമ്മണ്ണൂരിനെതിരെ വയനാട് ജില്ലാ അസിസ്റ്റന്റ് ലോട്ടറി ഓഫീസറുടെ പരാതിയില്‍ മേപ്പാടി പൊലീസ് കേസെടുത്തു.
പഞ്ചായത്ത് മെമ്പര്‍ മാലിന്യം റോഡില്‍ തള്ളിയതിന് 1000 രൂപ പിഴ ഈടാക്കിയത് കൂടി വിവാദമായി. ചായപ്പൊടി വില്‍പ്പനയും പ്രൊമോഷനുമായി ബന്ധപ്പെട്ട വ്യാജനറുക്കെടുപ്പ് നിയമവിരുദ്ധമാണെന്നും, ഇത് സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി വില്‍പ്പന കുറയുന്നതിന് കാരണമാകുന്നതായും എഫ്‌ഐആര്‍ പറയുന്നു.