കേരളത്തിൽ ദുർബലമായ കാലവർഷം അടുത്ത ആഴ്ചയോടെ ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂന മർദ്ദം ഒഡിഷ പശ്ചിമ ബംഗാള്‍ തീരത്തിനു മുകളിലേക്ക് ദുർബലമായതോടെ, കേരളത്തിൽ മഴയുടെ ശക്തി കുറയുകയായിരുന്നു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
എന്നാൽ, വടക്കുകിഴക്കൻ അറബിക്കടലിലെ ചക്രവാതചുഴിയും തെക്കൻ മഹാരാഷ്ട്ര തീരം മുതൽ മധ്യ കേരള തീരം വരെ ശക്തികുറഞ്ഞ ന്യൂന മർദ്ദ പാത്തി നിലനിൽക്കുന്നതിനാൽ, കേരളത്തിലെ എല്ലാ ജില്ലകളിലും ഇടത്തരം മുതൽ മിതമായ മഴ ഈ ആഴ്ച തുടരുമെന്നാണ് പ്രതീക്ഷ.
അതിനിടെ, ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ 3 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുമെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.