പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ട്രന്‍സ് പരിശീലനം

പ്ലസ് ടു സയന്‍സ് 2024 പരീക്ഷയില്‍ വിജയിച്ച പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും നീറ്റ് കീം എന്‍ട്രന്‍സ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ള പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താമസിച്ച് പരിശീലന പരിപാടിയില്‍

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

പങ്കെടുക്കുന്നതിനുള്ള സമ്മതപത്രം, വെളളക്കടലാസില്‍ രേഖപ്പെടുത്തിയ രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ് ടു പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂലൈ 15 ന് വൈകുന്നേരം അഞ്ചിനകം കല്‍പ്പറ്റ ഐ.റ്റി.ഡി.പി ഓഫീസില്‍ സമര്‍പ്പിക്കണം. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളില്‍ താമസിക്കുന്നവര്‍ അതാത് ഓഫീസുകളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. നീറ്റ് പരിശീലനത്തിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മിനിമം 70 ശതമാനം മാര്‍ക്കുണ്ടായിരിക്കണം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top