രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ എന്നീ നിയമങ്ങളാണ് പുതിയതായി പ്രാബല്യത്തിലായിരിക്കുന്നത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ഇതുവരെ നിലനിന്നിരുന്ന ഐപിസി, സിആർപിസി എന്നിവയ്ക്ക് പകരമായാണ് ഈ നിയമങ്ങൾ കൊണ്ടുവന്നത്. ഇന്നു മുതൽ പരാതികൾ രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികൾ സ്വീകരിക്കുന്നതുമൊക്കെ പുതിയ നിയമവ്യവസ്ഥപ്രകാരമായിരിക്കും.
ഇന്ത്യൻ പീനൽ കോഡിന് പകരം കുറ്റവും ശിക്ഷയും നിർവചിക്കുന്ന ഭാരതീയ ന്യായ് സംഹിത നിലവിൽ വന്നു. പുതിയ ക്രിമിനൽ നടപടിക്രമത്തിന് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയാണ്. കൂടാതെ, ഇന്ത്യൻ തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യ അധിനിയം നിലവിൽ വന്നു.
മുൻപ് നടന്ന കുറ്റകൃത്യങ്ങളിൽ നിലവിലുള്ള നിയമപ്രകാരമായിരിക്കും നടപടി സ്വീകരിക്കുക. ഇപ്പോൾ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളുടെ നടപടിക്രമം പൂർത്തിയാക്കുന്നതും നിലവിലുള്ള നിയമപ്രകാരമായിരിക്കും.