സംസ്ഥാനത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു. ആറുമാസത്തിനിടെ 27 പേർ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിരിക്കുകയാണ്. ജൂണ്‍ മാസത്തിൽ മാത്രം അഞ്ചു പേരാണ് രോഗം ബാധിച്ച് മരിച്ചത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
പ്രതിദിന പനി രോഗികളുടെ എണ്ണം പതിനായിരം കടന്ന സാഹചര്യത്തിലാണ് ഈ റിപ്പോർട്ട്. ജൂണ്‍ മാസത്തിൽ മാത്രം 690 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.
മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പ്രദേശത്ത് മഞ്ഞപ്പിത്തം വ്യാപകമായിരിക്കുകയാണ്, ഇതിൽ ഏറ്റവും കൂടുതലായി രോഗബാധിതരുള്ളത് അത്താണിക്കലിലാണ്, 284 കേസുകൾ ഇവിടെ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രോഗം കൂടുതൽ പടരുന്ന സാഹചര്യത്തിൽ കടുത്ത ജാഗ്രതാ നിർദേശം ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്.
മഞ്ഞപ്പിത്തം വ്യാപനം കൂടുതൽ ഉണ്ടാകുന്ന സാഹചര്യത്തിൽ കുടിവെള്ളം ഉൾപ്പെടെ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലിന ജലസ്രോതസ്സുകൾ, മലിന ജലം ഉപയോഗിച്ചുള്ള ഭക്ഷണം, ഐസ്, ശീതള പാനീയങ്ങൾ എന്നിവയാണ് ഹെപ്പറ്റൈറ്റിസ് എ രോഗം പടരുന്നതിന് പ്രധാന കാരണങ്ങൾ. സെപ്റ്റിക് ടാങ്കിലെ ചോർച്ച വഴി കിണറിലെ വെള്ളം മലിനമാകുന്നതും ഒരു കാരണമാകുന്നു. ഈ രോഗം ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടുന്നതാണ് അഭികാമ്യം.