Posted By Anuja Staff Editor Posted On

ദുരന്തനിവാരണം: എം.ബി.എ കോഴ്‌സിന് അപേക്ഷിക്കാം

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ദുരന്തനിവാരണത്തില്‍ എം.ബി.എ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അന്താരാഷ്ട്ര തൊഴില്‍ സാധ്യതകള്‍ പുതുതലമുറ പരിശീലിപ്പിക്കുകയാണ് ലക്ഷ്യം.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

വയര്‍ലെസ് ലൈസന്‍സ്, പ്രഥമ ശുശ്രൂഷയില്‍ അന്താരാഷ്ട്ര സര്‍ട്ടിഫിക്കറ്റ്, ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, അഡ്വഞ്ചര്‍ അക്കാദമിയുമായി സഹകരിച്ച് കോഴ്‌സുകള്‍, ഇംഗ്ലീഷ് പരിജ്ഞാന പദ്ധതികളാണ് നല്‍കുക. കോഴ്‌സിന്റെ ഭാഗമായി ദുരന്തനിവാരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ-അന്തര്‍ദേശീയതലത്തിലെ വിദഗ്ധര്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. താത്പര്യമുള്ളവര്‍ ജൂലൈ എട്ടിനകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ https://ildm.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍ – 8547610005, 8547610006.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *