ജില്ലാ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് സേവനങ്ങളുടെ സമയം പുന:ക്രമീകരിച്ചു റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഡ്രൈവിങ് ടെസ്റ്റുകള്‍ ചൊവ്വ, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 8.30 ന് പുളിയാര്‍മല ടെസ്റ്റ് ഗ്രൗണ്ടിലും ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ സി.എഫ് ടെസ്റ്റ് തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 11.30 വരെ പുളിയാര്‍മല റോഡിലും നടക്കും. 20 വര്‍ഷം പഴക്കമുള്ള ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ സി.എഫ് ടെസ്റ്റ് എല്ലാ വ്യാഴാഴ്ചയും രാവിലെ 10 മുതല്‍ 11 30 വരെ പുളിയാര്‍മല റോഡില്‍ നടത്തും. ലേണേഴ്‌സ് ടെസ്റ്റുകള്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെ 7.30 നും ട്രാന്‍സ്‌പോര്‍ട്ട് ബാഡ്ജ് ടെസ്റ്റ് എല്ലാ വ്യാഴാഴ്ചകളിലും ഉച്ചക്ക് രണ്ടിന് ആര്‍.ടി.ഒ ഓഫീസില്‍ നടക്കും.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN