കണിയാമ്പറ്റ ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫൈന്‍ ആര്‍ട്‌സ്, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പെര്‍ഫോമിങ്ങ് ആര്‍ട്‌സ്, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.
ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ പി.ജി.യും നെറ്റും യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നെറ്റ് യോഗ്യരായവരുടെ അഭാവത്തില്‍ നെറ്റ് ഇല്ലാത്തവരെയും പരിഗണിക്കും.
കൂടിക്കാഴ്ച ജൂലൈ 9ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസിൽ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9846717461.