വിവിധ കേന്ദ്ര സർക്കാർ വകുപ്പുകള്‍, മന്ത്രാലയങ്ങള്‍, ഇന്ത്യയൊട്ടാകെയുള്ള കേന്ദ്ര സർക്കാർ ഓഫിസുകള്‍, ഭരണഘടനാ സ്ഥാപനങ്ങള്‍, ട്രൈബ്യൂണലുകള്‍ എന്നിവിടങ്ങളില്‍ മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് (എം.ടി.എസ്), സെൻട്രല്‍ ബോർഡ് ഓഫ് ഇൻഡയറക്‌ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സി.ബി.ഐ.സി), സെൻട്രല്‍ ബ്യൂറോ ഓഫ് നാർകോട്ടിക്സ് (സി.ബി.എൻ) എന്നിവിടങ്ങളില്‍ ഹവല്‍ദാർ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിനായി സ്റ്റാഫ് സെലക്ഷൻ കമീഷൻ (എസ്.എസ്.സി) അപേക്ഷകള്‍ ക്ഷണിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ജനറല്‍ സെൻട്രല്‍ സർവിസ് ഗ്രൂപ് സി നോണ്‍ ഗെസറ്റഡ് വിഭാഗത്തില്‍പെടുന്ന തസ്തികകളാണിത്. നിലവില്‍ 8326 (എം.ടി.എസ്-4887, ഹവില്‍ദാർ-3439) ഒഴിവുകളുണ്ട്.
യോഗ്യത:
- എസ്.എസ്.എല്‍.സി/മെട്രിക്കുലേഷൻ/തത്തുല്യ പരീക്ഷ പാസായിരിക്കണം.
- പ്രായപരിധി 1.8.2024-ന് എം.ടി.എസ് തസ്തികയ്ക്ക് 18-25 വയസ്സ്. ഹവല്‍ദാർ തസ്തികക്കും റവന്യൂ വകുപ്പിലെ എം.ടി.എസ് തസ്തികക്കുമ 18-27 വയസ്സ്.
- പട്ടികജാതി/വർഗ വിഭാഗത്തിന് അഞ്ചു വർഷവും ഒ.ബി.സി നോണ്‍ ക്രീമിലെയർ വിഭാഗത്തിന് മൂന്നു വർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവും വിമുക്തഭടന്മാർക്കും വിധവകള്‍ക്കും മറ്റും ചട്ടപ്രകാരമുള്ള ഇളവുകള്‍ പ്രാപ്തമാണ്.
- ഹവില്‍ദാർ തസ്തികയ്ക്ക് ഫിസിക്കല്‍, മെഡിക്കല്‍ ഫിറ്റ്നസ് ആവശ്യമാണ്.
അപേക്ഷാഫീസ്:
- 100 രൂപ.
- വനിതകള്‍, എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/വിമുക്തഭടന്മാർ വിഭാഗങ്ങളില്‍പെടുന്നവർക്ക് ഫീസില്ല.
റിക്രൂട്ട്മെന്റ് വിജ്ഞാപനം:
- വിശദവിവരങ്ങള്‍ https://ssc.gov.in ൽ ലഭ്യമാണ്.
- വണ്‍ടൈം രജിസ്ട്രേഷൻ നടത്തി ഓണ്‍ലൈനായി ജൂലൈ 31 വരെ അപേക്ഷിക്കാം.
- ഓണ്‍ലൈനായി ആഗസ്റ്റ് ഒന്നുവരെ ഫീസടക്കാം.
സെലക്ഷൻ:
- 2024 ഒക്ടോബർ-നവംബറില്‍ നടക്കുന്ന കമ്ബ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
- ഇംഗ്ലീഷിനും ഹിന്ദിക്കും പുറമെ മലയാളം ഉള്‍പ്പെടെ 13 ഭാഷകളില്‍ പരീക്ഷ നടത്തും.
- ഹവില്‍ദാർ തസ്തികയ്ക്ക് കായികക്ഷമതാ പരീക്ഷയും ശാരീരിക പരിശോധനയും ഉണ്ടാകും.
പരീക്ഷ കേന്ദ്രങ്ങള്‍:
- കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍.
കൂടുതൽ വിവരങ്ങൾക്ക്:
- ബന്ധപ്പെടുക: 04935240366.