സംസ്ഥാനത്തെ വനം വകുപ്പിന്റെ ഇക്കോ ടുറിസം കേന്ദ്രങ്ങളും ഇക്കോ ഷോപ്പുകളിലും ഇനി ഇടപാടുകള്‍ ഓണ്‍ലൈനായി മാത്രം. ഇതുമായി ബന്ധപ്പെട്ട അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സ് ജെ. ജസ്റ്റിന്‍ മോഹന്‍ ഉത്തരവ് പുറത്തിറക്കി, ഈ മാസം മുതലാണ് ഉത്തരവ് പ്രാബല്യത്തിലാകുന്നത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ഗൂഗിള്‍ പേ, ഫോണ്‍ പേ, യു.പിഐ എന്നിവയിലൂടെ പണം സ്വീകരിക്കും, കൂടാതെ ക്യു ആര്‍ കോഡുകളും ക്രമീകരിച്ചിരിക്കുന്നു. കാര്‍ഡുകള്‍ വഴി പണം സ്വീകരിക്കുന്ന പോയിന്റ് ഓഫ് സെയില്‍ മെഷിനും സ്ഥാപിച്ചിട്ടുണ്ട്.
പുതിയ സംവിധാനം
വനം വകുപ്പിന് കീഴില്‍ 71 ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ഉള്ളതിനാല്‍, പല കേന്ദ്രങ്ങളിലും ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തത് സഞ്ചാരികള്‍ക്ക് പ്രയാസമായിരുന്നു. ഇനിയും രണ്ടാഴ്ചയ്ക്കുള്ളില്‍ എല്ലാ കേന്ദ്രങ്ങളിലും പുതിയ സംവിധാനം നടപ്പിലാകും.
സഞ്ചാരികള്‍ക്ക് ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി എതി ദിവസത്തെഡ്യ ബുക്ക് ചെയ്യാനും ലഭ്യത പരിശോധിക്കാനും കഴിയും. നിയന്ത്രണമുള്ള കേന്ദ്രങ്ങളില്‍ ടിക്കറ്റുകള്‍ രാവിലെ തന്നെ തീര്‍ന്നുപോകുന്ന സാഹചര്യത്തില്‍, ഈ സംവിധാനം സഞ്ചാരികള്‍ക്കും ജീവനക്കാര്‍ക്കും സൗകര്യപ്രദമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പുതിയ സംവിധാനത്തിലൂടെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ ഇടപാടുകള്‍ കൂടുതല്‍ സുതാര്യമാകും.