മെഡിക്കൽ പിജി പ്രവേശനത്തിനുള്ള നീറ്റ് പിജി പരീക്ഷ ഓഗസ്റ്റ് 11ന് നടത്തുമെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍ ഇന്‍ മെഡിക്കല്‍ സയന്‍സസ് (NBEMS) അറിയിച്ചു. നേരത്തെ ജൂണ്‍ 23-ന് നടത്തേണ്ടിയിരുന്ന പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയുള്‍പ്പെടെയുള്ള ക്രമക്കേടുകളെ തുടര്‍ന്ന് മാറ്റിയിരുന്നു. പരീക്ഷയ്ക്കായി മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ആയിരുന്നു മാറ്റിവെച്ചത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടക്കുക. വിശദവിവരങ്ങള്‍ക്ക് natboard.edu.in വെബ്‌സൈറ്റ് സന്ദര്‍ശിക്കാമെന്ന് NBEMS അറിയിച്ചു.
മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് പരീക്ഷകള്‍ മാറ്റിവെച്ചതെന്നും, വിദ്യാര്‍ഥികള്‍ക്ക് നേരിട്ട അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരീക്ഷയുടെ പവിത്രത നിലനിര്‍ത്തുന്നതിനും വിദ്യാര്‍ഥികളുടെ ഭാവി പരിഗണിച്ചുമാണ് തീരുമാനം എടുത്തതെന്ന് മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, നേരത്തെ ജൂണ്‍ 25നും 27നുമിടയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സിഎസ്‌ഐആര്‍ യുജിസി നെറ്റ് പരീക്ഷയും മാറ്റിയിരുന്നു. നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് വ്യാപക പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. ക്രമക്കേടില്‍ സിബിഐ അന്വേഷണം തുടരുകയാണ്.