പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ അധിക ബാച്ചുകള്‍ ആരംഭിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്‍റെ സമിതി ശുപാര്‍ശ ചെയ്തു. സമിതി അവരിയിച്ച റിപ്പോര്‍ട്ടില്‍, സപ്ലിമെന്ററി അപേക്ഷകളുടെ എണ്ണവും പരിഗണിക്കണമെന്ന് പറയുന്നു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
അധിക ബാച്ചുകളുടെ എണ്ണം തീരുമാനിക്കുക ഉചിതമായ ആലോചനകള്‍ക്കുശേഷമായിരിക്കും. വിദ്യാഭ്യാസ വകുപ്പ് മലപ്പുറം ആര്‍ഡിഡി, വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഈ ശുപാര്‍ശ സമര്‍പ്പിച്ചത്.
മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ വിദ്യാഭ്യാസ മന്ത്രി ജൂണ്‍ 25-ന് നടത്തിയ ചര്‍ച്ചക്കു ശേഷമാണ് സമിതി രൂപീകരിച്ചത്. 15 വിദ്യാര്‍ത്ഥി സംഘടനകള്‍ ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു.