പ്ലസ്‌ വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ്: പ്രവേശനം ഇന്നുകൂടി

പ്ലസ്‌ വണ്‍ ഏകജാലക പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റിൽ ഉൾപ്പെടുന്നവർ ചൊവ്വാഴ്ച വൈകീട്ട്‌ 4 മണിയ്ക്ക് മുമ്പ് സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത്‌ വിദ്യാർഥികൾ തങ്ങളുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (TC)യും സ്വഭാവ സർട്ടിഫിക്കറ്റും (Conduct Certificate) ഒറിജിനലായി ഹാജരാക്കേണ്ടതാണ്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

വിവരങ്ങള്‍ക്ക്:

അലോട്ട്‌മെന്റിന്റെ സ്ഥിതി:

  • 30,245 പേർക്കാണ്‌ സപ്ലിമെന്ററി അലോട്ട്‌മെന്റിൽ പ്രവേശനം ലഭിച്ചത്‌.
  • ഇപ്പോഴും 22,729 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു.
  • 57,662 അപേക്ഷകളാണ്‌ പരിഗണിച്ചത്‌.
  • 11,326 പേർ തങ്ങളുടെ ജില്ലയ്‌ക്കുപുറമെ മറ്റു ജില്ലകളിലും അപേക്ഷ സമർപ്പിച്ചവരാണ്‌.

പ്രധാന ഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിക്കാത്തവർക്കും അപേക്ഷിക്കാത്തവർക്കും ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റിൽ അപേക്ഷിക്കാനുള്ള അവസരം ലഭ്യമായിരുന്നു. വൊക്കേഷണല്‍ ഹയർ സെക്കൻഡറി വിഭാഗത്തിലെ വിദ്യാർഥികളും ചൊവ്വാഴ്ച വൈകീട്ട്‌ 4 മണിയ്ക്ക് മുമ്പ് സ്ഥിരപ്രവേശനം നേടണം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top