ന്യൂഡല്‍ഹി: മതേതര നിയമങ്ങള്‍ക്ക് മുകളിലല്ല മതനിയമങ്ങളെന്ന് സുപ്രീംകോടതി സുപ്രധാന വിധി പ്രസ്താവിച്ചു. വിവാഹമോചിത മുസ്ലിം സ്ത്രീകള്‍ക്ക് ജീവനാംശം ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. തെലങ്കാന സ്വദേശിയുടെ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു രണ്ടംഗ ബെഞ്ചിന്റെ നിരീക്ഷണം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
1986ലെ മുസ്ലിം വിവാഹമോചനം നിയമപ്രകാരം ഭാര്യയ്ക്ക് ജീവനാംശം നല്‍കേണ്ട ആവശ്യമില്ലെന്നു ചൂണ്ടിക്കാട്ടി തെലങ്കാന സ്വദേശി മുഹമ്മദ് അബ്ദുള്‍ സമദ് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിര്‍ണായക നിരീക്ഷണം. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
“മതേതര നിയമങ്ങള്‍ക്ക് മുകളിലല്ല മതനിയമങ്ങള്‍,” സുപ്രീംകോടതി നിരീക്ഷിച്ചു. “കിമിനല്‍ നടപടിച്ചട്ടത്തിലെ 125-ാം വകുപ്പ് പ്രകാരം മുസ്ലിം സ്ത്രീക്ക് ഭര്‍ത്താവിനെതിരെ ജീവനാംശം ആവശ്യപ്പെട്ട് ഹര്‍ജി ഫയല്‍ ചെയ്യാനുള്ള അവകാശമുണ്ട്,” കോടതി വ്യക്തമാക്കി. “മുസ്ലിം യുവതികള്‍ക്ക് മാത്രമല്ല, എല്ലാ സ്ത്രീകള്‍ക്കും ഈ അവകാശമുണ്ടെന്നും” ബെഞ്ച് പറഞ്ഞു.
തെലങ്കാനയിലെ കുടുംബകോടതി വിവാഹമോചിതയായ മുസ്ലിം യുവതിക്ക് 20,000 രൂപ ഭര്‍ത്താവില്‍ നിന്നും ജീവനാംശമായി നല്‍കാന്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്ത് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും, ഹൈക്കോടതി വിധി 10,000 രൂപയായി കുറയ്ക്കുക മാത്രമാണ് ചെയ്തത്. അതിന് പിന്നാലെയാണ് ഭര്‍ത്താവ് സുപ്രീംകോടതിയെ സമീപിച്ചത്, ഒടുവില്‍ സുപ്രീംകോടതി ഹൈക്കോടതി വിധി ശരിവെച്ചു.