ഡി.ആര്‍ മേഘശ്രീ വയനാട് ജില്ലാ കളക്ടറായി ചുമതലയേറ്റു

വയനാട്: ഡി.ആര്‍ മേഘശ്രീ വയനാടിന്റെ 35-ാമത് ജില്ലാ കളക്ടറായി ചുമതലയേറ്റു. ഭരണ സംവിധാനത്തെ കൂടുതല്‍ ജന സൗഹൃദമാക്കുമെന്നും, ജില്ലാ കളക്ടറായി പ്രവര്‍ത്തിക്കാന്‍ ലഭിച്ച അവസരം വളരെ മഹത്തായതാണെന്നും കളക്ടര്‍ പറഞ്ഞു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

“വിവിധ മേഖലകളില്‍ പ്രവര്‍ത്തനസാധ്യതയുള്ള ജില്ലയാണ് വയനാട്. പട്ടികവര്‍ഗ്ഗ വികസനം, കൃഷി, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം തുടങ്ങിയ മേഖലകളില്‍ മുന്‍കൈയെടുക്കും,” കളക്ടര്‍ പറഞ്ഞു. “തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥരും വയനാടൻ ജനങ്ങളും സഹകരിക്കണമെന്ന് ആഗ്രഹിക്കുന്നു,” അവര്‍ കൂട്ടിച്ചേര്‍ത്തു.

ഔദ്യോഗിക ചുമതലയേല്‍ക്കാന്‍ കളക്ടറേറ്റില്‍ കുടുംബത്തോടൊപ്പമെത്തിയ ഡി.ആര്‍ മേഘശ്രീയെ എ.ഡി.എം കെ. ദേവകി സ്വീകരിച്ചു.

2017 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥയായ ഡി.ആര്‍ മേഘശ്രീ കര്‍ണ്ണാടകയിലെ ചിത്രദുർഗ്ഗ സ്വദേശിനിയാണ്. കാഞ്ഞങ്ങാട് സബ് കളക്ടര്‍, കണ്ണൂര്‍ ജില്ലാ വികസന കമ്മീഷണര്‍, സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ എന്നീ തസ്തികളില്‍ അവര്‍ സേവനമനുഷ്ഠിച്ചിരുന്നു.

കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ വിക്രം സിംക്‌സിന്റെ സഹധര്‍മ്മിണിയാണ് മേഘശ്രീ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top