കോഴിക്കോട്: കെഎസ്‌ആർടിസി നവകേരള ബസ് സർവീസ് മുടങ്ങി. യാത്രക്കാരില്ലായ്മയാണ് പ്രശ്നമെന്ന് കെഎസ്‌ആർടിസി അധികൃതർ അറിയിച്ചു. ഇന്നലെയും ഇന്നും സർവീസ് നടത്താന്‍ സാധിച്ചില്ല, ഒരു ടിക്കറ്റും ബുക്ക് ചെയ്തിട്ടില്ലെന്ന് കെഎസ്‌ആർടിസി വെളിപ്പെടുത്തി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
മുഖ്യമന്ത്രിയും മന്ത്രിമാരും കൊട്ടിഘോഷിച്ചു കൊണ്ടാണ് ‘ഗരുഡ പ്രീമിയം’ ബസ് ഉദ്ഘാടനം ചെയ്തത്. ഇതിന് ശേഷം ബസ് ഏറെ കാലം പ്രവർത്തിക്കാതിരുന്നെന്നും റൂട്ടിൽ സർവീസ് നടത്താന്‍ തീരുമാനിച്ചതാണെന്നും റിപ്പോർട്ടുകളുണ്ട്.
സൗകര്യങ്ങളോട് കൂടി യാത്രയ്ക്കായി ഒരുങ്ങിയ ബസിന് 26 പുഷ്ബാക്ക് സീറ്റുകളും, ലിഫ്റ്റും, ശുചിമുറിയും, വാഷ്ബേസിനും, വിനോദത്തിനായി ടിവിയും മ്യൂസിക് സിസ്റ്റവും, മൊബൈൽ ചാർജർ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. 1171 രൂപയാണ് ടിക്കറ്റ് നിരക്ക്.
ബസ് തുടക്കത്തിൽ യാത്രക്കാരുടെ സ്വീകാര്യത നേടിയിരുന്നെങ്കിലും പിന്നീട് അതിൽ കുറവ് വന്നു. നവകേരള യാത്രക്ക് ശേഷം ബസ് കെഎസ്‌ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിക്കായി മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ബസിന്റെ പെർമിറ്റിൽ മാറ്റം വരുത്തുകയായിരുന്നു.