തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനായി അധിക ബാച്ചുകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഇടപെട്ടു. ചട്ടം 300 അനുസരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി സഭയില്‍ പ്രത്യേക പ്രസ്താവന നടത്തി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
മലപ്പുറം ജില്ലയില്‍ 120 അധിക ബാച്ചുകളും കാസര്‍ഗോഡ് ജില്ലയില്‍ 18 സ്‌കൂളുകളില്‍ 18 താല്‍ക്കാലിക ബാച്ചുകളും അനുവദിച്ചു. താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചതില്‍ സര്‍ക്കാരിന് 14 കോടിയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.
മലപ്പുറം ജില്ലയില്‍ ഹുമാനിറ്റീസ് കോമ്പിനേഷനില്‍ 59 ബാച്ചുകളും കൊമേഴ്സ് കോമ്പിനേഷനില്‍ 61 ബാച്ചുകളും അനുവദിച്ചപ്പോള്‍, കാസര്‍ഗോഡില്‍ 1 സയന്‍സ് ബാച്ച്, 4 ഹുമാനിറ്റീസ് ബാച്ച്, 13 കൊമേഴ്സ് ബാച്ചുകളും അനുവദിച്ചു.
തെളിവുകള്‍ പ്രകാരം, 14.90 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയാണ് സംസ്ഥാന സര്‍ക്കാരിന് ഈ നടപടിയിലൂടെ ഉണ്ടാകുക. എന്നാല്‍, ഈ ബാച്ചുകള്‍ അനുവദിച്ചതും പ്രശ്‌നം പൂര്‍ണമായി പരിഹരിക്കാന്‍ ആകില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.