പ്ലസ് വണ്‍ പ്രവേശനത്തിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമം: മന്ത്രി വി. ശിവന്‍കുട്ടി

പ്ലസ് വണ്‍ പ്രവേശനത്തിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. മാന്യമായി പരിഹാരം കണ്ട വിഷയത്തില്‍ വീണ്ടും ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ശ്രമം. പ്രീഡിഗ്രി, പ്ലസ് വണ്‍ ഉപരിപഠനത്തിന് യോഗ്യത നേടിയ എല്ലാവര്‍ക്കും പ്രവേശനം ഉണ്ടായ കാലം ഒരു സര്‍ക്കാറിന്റെ കാലത്തും ഉണ്ടായിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

2015 മാര്‍ച്ചിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുകയും വിജയിക്കുകയും ചെയ്തത്. ആ വര്‍ഷം 4,61,825 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി, 3,80,105 കുട്ടികള്‍ക്ക് പ്രവേശനം ലഭിച്ചു. അന്ന് മലപ്പുറം ജില്ലയില്‍ 60,045 സീറ്റും കോഴിക്കോട് ജില്ലയില്‍ 38,932 സീറ്റും ഉണ്ടായിരുന്നത്. ഇപ്പോഴോ, മലപ്പുറം ജില്ലയില്‍ 78,236 സീറ്റും കോഴിക്കോട് ജില്ലയില്‍ 43,142 സീറ്റും ഉണ്ട്.

ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷം പാലക്കാട് ജില്ലയില്‍ 331, കോഴിക്കോട് ജില്ലയില്‍ 398, മലപ്പുറം ജില്ലയില്‍ 169 സയന്‍സ് സീറ്റുകള്‍ മിച്ചമായി. നിലവില്‍ മലപ്പുറം, കാസര്‍കോട് ജില്ലകളിലായി 138 പുതിയ ബാച്ചുകളില്‍ 8,280 കുട്ടികള്‍ക്ക് കൂടി പ്രവേശനം ലഭിക്കുന്നതിനുള്ള സാഹചര്യവും ഒരുക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ ചെയ്തിട്ടുള്ള എല്ലാ സൗകര്യങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ ഉള്ള സൗകര്യങ്ങള്‍ ഉണ്ടെങ്കിലും, ചിലര്‍ നിസ്സഹകരിക്കുന്നു. സര്‍ക്കാര്‍ പ്രഖ്യാപനത്തെ പ്രതിപക്ഷ നേതാവും ഉപനേതാവും സ്വാഗതം ചെയ്തതാണെന്നും, വിദ്യാര്‍ഥി സംഘടനകളും വസ്തുത മനസിലാക്കി സഹകരിച്ചതാണെന്നും മന്ത്രി പറഞ്ഞു.

ജൂലൈ 19 മുതല്‍ മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീര്‍ പ്രഖ്യാപിച്ച സമരം രാഷ്ട്രീയ മുതലെടുപ്പാണ്. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയോടും നിലപാടിനോടും വെല്ലുവിളിയാണിത്.

ഇനിയും ഒരു ഘട്ട സപ്ലിമെന്ററി അലോട്ട്മെന്റുണ്ട്. അതുകഴിഞ്ഞാല്‍ എല്ലാവര്‍ക്കും പ്രവേശനം ഉറപ്പാക്കാന്‍ സാധിക്കുമെന്ന് മന്ത്രി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top