തലസ്ഥാനത്തെ ആരോഗ്യവകുപ്പ് കോളറയുടെ ഉറവിടം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുന്നു. കോളറ വ്യാപനം നിയന്ത്രിക്കുന്നതിനും കാര്യക്ഷമമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനും രോഗത്തിന്റെ ഉറവിടം കണ്ടെത്തല്‍ സുപ്രധാനമാണ്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
നെയ്യാറ്റിൻകരയില്‍ രോഗികളുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. ചൊവ്വാഴ്ച ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ബുധനാഴ്ച രണ്ടുപേരും വ്യാഴം, വെള്ളി ദിവസങ്ങളില്‍ നാലുപേരും കൂടി രോഗബാധിതരായി. വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 11 പേര്‍ക്ക് കോളറ സ്ഥിരീകരിച്ചിട്ടുണ്ട്. 20ഓളം പേര് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത ദിവസമേ നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയര്‍ ഹോമില്‍ നിന്നും ആരോഗ്യവകുപ്പ് സമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഹോസ്റ്റലിലെ കിണര്‍ വെള്ളം പരിശോധനയ്ക്കയച്ചെങ്കിലും വിബ്രിയോ കോളറ എന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്താനായില്ല.
നാല് ദിവസം പിന്നിട്ടിട്ടും രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ വ്യക്തത വരാത്തത് ആരോഗ്യവകുപ്പിനും പൊതുജനങ്ങള്‍ക്കുമിടയില്‍ ആശങ്ക ഉയര്‍ത്തുകയാണ്.