Posted By Anuja Staff Editor Posted On

ജപ്തി വിരുദ്ധ ബില്‍ കേരള നിയമസഭ പാസ് ചെയ്തു: ആയിരങ്ങള്‍ക്ക് ആശ്വാസം

ഭൂമിയും വീടുകളും ജപ്തിചെയ്തു ജനങ്ങളെ തെരുവില്‍ തള്ളുന്ന പ്രവര്‍ത്തനം സര്‍ക്കാരില്‍ ഇല്ല. സര്‍ക്കാര്‍ ജനങ്ങളെ ചേര്‍ത്ത് പിടിക്കും.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന ജപ്തി വിരുദ്ധ ബില്‍ കേരള നിയമസഭ പാസ് ചെയ്തു. 1968 ലെ നിയമം ഭേദഗതി ചെയ്തുകൊണ്ട് 2024 ലെ നികുതി വസൂലിക്കല്‍ ബില്‍ (The Kerala Taxation Laws (Amendment) Bill – 2024) കേരള നിയമസഭ ഒറ്റക്കെട്ടായി പാസ് ചെയ്തു. കേരളത്തിലെ എല്ലാ തരം ബാങ്കുകളും, ധനകാര്യ സ്ഥാപനങ്ങളും, ഇതര വകുപ്പുകളും ഭൂമി, സ്ഥലം, കെട്ടിടം എന്നിവയുടെ ജപ്തി നടപടികളില്‍ കേരള സര്‍ക്കാര്‍ ഇടപെടാന്‍ പൂര്‍ണ്ണ അധികാരം നല്‍കുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *