ജില്ലയിൽ കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ ജില്ലയിലെ ക്വാറികളുടെ പ്രവർത്തനത്തിലും വീട് നിർമ്മാണത്തിനായും മറ്റും യന്ത്ര സഹായത്തോടെ മണ്ണെടുക്കലിനും നിയന്ത്രണം ഏർപ്പെടുത്തി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പുഴകളിലും തോടുകളിലും അടിഞ്ഞുകൂടിയ എക്കലുകൾ നീക്കം ചെയ്യുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ മണ്ണ് നീക്കം ചെയ്യുന്നതിനും ഈ നിരോധന ഉത്തരവ് ബാധകമല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.