സ്വര്‍ണവില വീണ്ടും മുകളിലേക്ക്: പുതുക്കിയ നിരക്കുകൾ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയർന്നു. ചൊവ്വാഴ്ച (16.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും പവന് 280 രൂപയുമാണ് കൂടിയത്. ഈ വർധനവോടെ 22 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 6785 രൂപയും പവന് 54,280 രൂപയുമാണ്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ വർധിച്ച് 5630 രൂപയും പവന് 200 രൂപ കൂടി 45,040 രൂപയുമാണ് നിലവില്‍ വ്യാപാരം നടക്കുന്നത്. അതേസമയം വെള്ളിവില മാറ്റമില്ലാതെ 99 രൂപയിലാണ് തുടരുന്നത്.

തിങ്കളാഴ്ച (15.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6750 രൂപയിലും പവന് 54,000 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5605 രൂപയും പവന് 44,840 രൂപയുമായിരുന്നു വില. വെള്ളിവിലയിൽ തിങ്കളാഴ്ചയും മാറ്റമില്ലായിരുന്നു.

ശനിയാഴ്ച (13.07.2024) സ്വര്‍ണം, വെള്ളി നിരക്കുകളില്‍ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6760 രൂപയിലും പവന് 54,080 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് 5610 രൂപയും പവന് 44,880 രൂപയുമായിരുന്നു നിരക്ക്.

വെള്ളിയാഴ്ച (12.07.2024) സ്വർണത്തിന് 30 രൂപ കൂടി പവന് 240 രൂപയും ഉയർന്നിരുന്നതായും 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കൂടി പവന് 160 രൂപയും വർധിച്ചിരുന്നുവെന്നും വില. വെള്ളിയാഴ്ചയും വെള്ളിവിലയിൽ മാറ്റമുണ്ടായിരുന്നില്ല.

വ്യാഴാഴ്ച (11.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ വര്‍ധിച്ച് 6730 രൂപയും പവന് 160 രൂപ കൂടി 53,840 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ വര്‍ധിച്ച് 5590 രൂപയും പവന് 120 രൂപ കൂടി 44,720 രൂപയുമായിരുന്നു വിപണി വില. വെള്ളി നിരക്കും വ്യാഴാഴ്ച 98 രൂപയില്‍നിന്ന് ഒരു രൂപ കൂടി 99 രൂപയാക്കിയിരുന്നു.

ബുധനാഴ്ച (10.07.2024) സ്വര്‍ണം, വെള്ളി നിരക്കുകളില്‍ മാറ്റമുണ്ടായിരുന്നില്ല. ചൊവ്വാഴ്ച (09.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും പവന് 240 രൂപയും കുറവുണ്ടായിരുന്നു. ചൊവ്വാഴ്ച വെള്ളി നിരക്കിലും ഒരു രൂപയുടെ കുറവ് ഉണ്ടായിരുന്നുവെന്ന് വിപണി വിലകൾ സൂചിപ്പിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top