കേരളത്തിൽ അടുത്ത തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്നത്തെ ഓറഞ്ച് അലർട്ട് മലപ്പുറം മുതൽ കാസർകോട് വരെയുള്ള അഞ്ചു ജില്ലകളിൽ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് നിലവിൽ ഉണ്ട്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
തെക്കൻ ചൈന കടലിലെയും വിയറ്റ്നാം മുകളിലെയും ന്യൂനമർദം ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിച്ചു. ഇത് വെള്ളിയാഴ്ചയോടെ പുതിയൊരു ന്യൂനമർദമായി മാറുമെന്ന് പ്രവചിച്ചിരിക്കുന്നു.
മലയോര മേഖലകളിൽ ജാഗ്രത വേണമെന്നും കേരള തീരത്ത് ഉയർന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. തെക്കൻ ഛത്തീസ്‌ഗഡിന്റെയും വിദർഭത്തിന്റെയും മുകളിലായി ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ പാതി തുടരുന്നുണ്ട്.