കബനി അണക്കെട്ടില്‍ നിന്നും ജലവിസര്‍ജനം തുടരും

വയനാട് ജില്ലയിൽ കനത്ത മഴയെ തുടർന്ന് കര്‍ണ്ണാടകയിലെ ബീച്ചിനഹള്ളി കബനി അണക്കെട്ടിൽ നിന്നും ജല ബഹിര്‍ഗമനം തുടരുകയാണെന്ന് ജില്ലാ കളക്ടർ ഡി.ആര്‍. മേഘശ്രീ അറിയിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

2284 അടി സംഭരണ ശേഷിയുള്ള അണക്കെട്ടിൽ 2281.76 അടി വെള്ളം എത്തി. 19.52 ടി.എം.സി വെള്ളം സംഭരിക്കാൻ ശേഷിയുള്ള അണക്കെട്ടിൽ 18.09 ടി.എം.സി ജലമാണ് വയനാടിന്‍റെ പ്രധാന വൃഷ്ടി പ്രദേശത്ത് നിന്ന് ഒഴുകിയെത്തിയത്. സെക്കന്‍ഡിൽ 42829 ക്യൂബിക് വെള്ളം അണക്കെട്ടിൽ എത്തുന്നത് തുടര്‍ന്നതോടെ, അണക്കെട്ടിൽ നിന്നുള്ള ജല ബഹിര്‍ഗമനം സെക്കന്‍ഡിൽ 46783 ക്യൂബിക്കായി ഉയർത്തി.

വയനാട് ജില്ലയിൽ മഴ ശക്തമായതോടെ ബീച്ചിനഹള്ളി കബനി അണക്കെട്ടിൽ നിന്നും വെള്ളം തുറന്ന് വിടാന്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 2270 അടി ജലസംഭരണമായിരുന്നു ഈ ദിവസത്തിൽ കബനി അണക്കെട്ടിൽ ഉണ്ടായിരുന്നത്. ബാണാസുരസാഗറിൽ വ്യാഴാഴ്ച വൈകീട്ട് 768.55 മീറ്റർ ജലസംഭരണം രേഖപ്പെടുത്തി, പരമാവധി സംഭരണശേഷി 775.60 മീറ്ററാണ്. വ്യാഴാഴ്ച വൃഷ്ടി പ്രദേശത്ത് കനത്ത മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top