കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വൈത്തിരി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ എക്‌സറേ, ഇ.സി.ജി ടെക്‌നീഷ്യനെ നിയമിക്കുന്നു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ജൂലായ് 25 ന് രാവിലെ 10 ന് താലൂക്ക് ആശുപത്രിയില്‍ കൂടിക്കാഴ്ച നടക്കും. എക്‌സറേ ടെക്‌നീഷ്യന് ഡി.ആര്‍.ടി, ഡി.എം.ഇ, ആരോഗ്യ സര്‍വകലാശ അംഗീകരിച്ച റേഡിയോഗ്രാഫി ബിരുദം, കേരള പാരാമെഡിക്കല്‍ രജിസ്‌ട്രേഷന്‍ എന്നിവ ഉണ്ടായിരിക്കണം. വി.എച്ച്.എസ്.സി, ഇ.സി.ജി ഓഡിയോ മെട്രിക് ടെക്‌നീഷ്യന്‍ പ്രവൃത്തി പരിചയം എന്നിവയാണ് ഇ.സി.ജി ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത. ഫോണ്‍ 04936 256229.