വടക്കൻ ജില്ലകളില്‍ ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്
കേരളത്തിലെ വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
തീവ്ര ന്യൂനമർദ്ദം
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചിരിക്കുകയാണ്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ഈ ന്യൂനമർദ്ദ പാതിയിലൂടെ തുടരുന്നു. ഇതിന്റെ സ്വാധീനത്താൽ ഈ മേഖലയിൽ മഴ തുടരുന്നതാണ്.
മത്സ്യബന്ധന വിലക്ക്
ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.
വയനാട്ടിൽ അവധി
കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ട്യൂഷൻ സെന്ററുകൾ, ആംഗൻവാടികൾക്കും അവധി ബാധകം. എന്നാൽ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.
വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാംപുകൾ
വയനാട്ടിൽ ഏതാനും ദിവസങ്ങളായി പെയ്ത അതിതീവ്ര മഴയ്ക്ക് കുറവുണ്ടെങ്കിലും ജില്ലയുടെ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധിയാണ്. വെള്ളം കയറിയതിനെ തുടർന്ന് ജില്ലയിലെ 45 ദുരിതാശ്വാസ ക്യാംപുകളിലേക്ക് ഇതുവരെ 2,616 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
ജില്ലയിൽ അടിയന്തര സാഹചര്യം നേരിടാൻ മുഴുവൻ സജ്ജമാണെന്ന് ചുമതലയുള്ള മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.
Comments (0)